പുന്നക്കൽ മുഹമ്മദലിയുടെ ഒപ്പം എന്ന കോവിഡ് 19 കുറിപ്പുകൾ പ്രകാശനം ചെയ്തു

  • 17
  •  
  •  
  •  
  •  
  •  
  •  
    17
    Shares

ഷാർജ:കോവിഡ് മഹാമാരി കാലത്തെ തീവ്രവും, തീഷ്ണവുമായ നേർക്കാഴ്ച്ചകളുടെ പശ്ചാത്തലത്തിൽ നിരവധി മഹത് വ്യക്തിത്വങ്ങളുടെ കോവിഡാനന്തര കുറിപ്പുകൾ കൂട്ടിയിണക്കിക്കൊണ്ട് പുന്നക്കൻ മുഹമ്മദലി എഴുതി തയ്യാറാക്കി ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ” ഒപ്പം ” എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ പി ജോൺസൺ യു എ ഇ ലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ജലീൽ പട്ടാമ്പി സ്വാഗതം പറഞ്ഞ പ്രകാശന ചടങ്ങിൽ , ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈ: പ്രസിഡണ്ട് വൈ എ റഹീം, അദ്ധ്യക്ഷത വഹിച്ചു. ടി പി മഹമ്മൂദ് ഹാജി, ലിബിപബ്ലിക്കേഷൻ ചെയർമാൻ ലിബി അക്ബർ, ഹുസൈൻ മുഹമ്മദ്, സലാം പാപ്പിനിശ്ശേരി. റോയ് റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോവിഡ് മഹാമാരിക്കാലത്ത് നാടും നഗരവും വിറങ്ങലിച്ച് നിന്ന സമയത്ത് ഭീകരതയുടെ വിളയാട്ടം നേരിൽക്കണ്ട് കൊണ്ട് സ്വന്തം ജീവൻ പോലും പണയം വച്ച് സുഹൃത്തുക്കൾ ചെയ്ത സേവനങ്ങളാണ് ഈ ഒരു പുസ്തകം എഴുതാൻ നിമിത്തമായതെന്ന് എഴുത്തുകാരനും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.ലോകം മുഴുവൻ കുഞ്ഞുവൈറസ്സിൻ്റെ ഭീകര താണ്ഡവത്തിൽ പകച്ചു നിന്നപ്പോൾ ജീവൻമരണ പോരാട്ടങ്ങളിലൂടെ യുദ്ധക്കളത്തിലെ വീരയോദ്ധാക്കളെപ്പോലെ, സമര മുഖത്തെ നായകരെപ്പോലെ ആരോഗ്യ പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, വിവിധ സേനാ വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിൻ്റെ നേർക്കാഴ്ച്ചകളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് സൗഹൃദങ്ങളുടെ വലയങ്ങളിൽ ആശ്വാസത്തിൻ്റെ മന്ദമാരുതൻ ഒഴുകിയ കോവിഡ് 19 മഹാമാരിക്കലത്തിൻ്റെ ഒരു പിടി നല്ല ഓർമ്മകളാണ് ഒപ്പം എന്ന പുന്നക്കൻ്റ പുസ്തകം

രവി കൊമ്മേരി


.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ