കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെകത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ

  •  
  •  
  •  
  •  
  •  
  •  
  •  

തൃശൂർ : മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെ കത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ.ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത് പ്രശ്‌നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.ഹൈകോടതിയുടെ സംവരണവിധിക്ക് പിന്നിൽ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. അപകട മരണങ്ങളിൽ ആശ്രിതർക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാർത്ഥതയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ ദൈവാലയങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ മൗനംപാലിക്കുകയാണ് ചെയ്തത്. അക്രമത്തിനു പിന്നിൽ ക്രൈസ്തവസഭയാണെന്ന ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ലെ ലേഖനത്തിനെതിരെയും സഭ രംഗത്തുവന്നു. ‘ഓർഗനൈസറും സംഘപരിവാർ സംഘടനയും ഇനിയും മനസ്സിലാകാത്ത ഒരു സത്യമുണ്ട്. ക്രൈസ്തവസഭയുടെ വഴിത്താര അക്രമത്തിന്റേതല്ലെന്ന സത്യം. അത് കറകളഞ്ഞ കാരുണ്യത്തിന്റെ മുഖമാണ്. അതു കൊണ്ടാണ് കഷ്ടപ്പാടുകൾ സഹിച്ച് ക്രൈസ്തവ സന്യാസിനിമാരും മിഷനറിമാരും നിരാലംബരെ പോറ്റുന്നത്, രോഗികളെ ശുശ്രൂഷിക്കുന്നത്, കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത്, അശരണർക്ക് അത്താണിയാകുന്നത്, നിരക്ഷരർക്ക് അറിവിന്റെ വെളിച്ചം പകരുന്നത്, അടിച്ച മർത്തപ്പെട്ടവരെ കൈപിടിച്ചു യർത്തുന്നത്. അത് ക്രൈസ്തവ സാക്ഷ്യമാണ്. ഇതൊന്നും മതംമാറ്റാനല്ല. യേശു കാണിച്ചുതന്ന മാർഗം പിന്തുടരാനാണ്. തന്നെ കാർക്കിച്ചു തുപ്പിയവരെ വരെ പുഞ്ചിരിയോടെ എതിരേൽക്കാൻ മദർതെരേസക്കു കഴിഞ്ഞത് ഉള്ളിലെ ക്രിസ്തുസ്‌നേഹം കത്തിയെരിഞ്ഞതു കൊണ്ടാണ്. ആ മദർതെരേസയ്ക്കു നൽകിയ ഭാരതരത്‌നം പിൻവലിക്കണമെന്നുവരെ ആവശ്യപ്പെട്ട സംഘപരിവാറിന് ക്രൈസ്തവ ദർശനം ഒരുകാലത്തും ഉൾക്കൊള്ളാനാവില്ല. പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതു മാണോ ആർഷഭാരത തത്വസംഹിതകൾ പഠിപ്പിക്കുന്നത്?’ -മുഖപ്രസംഗം ചോദിക്കുന്നു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ