നിരാശയുടെ കാരണം കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയത്; മകളെ കൊന്നത് ആസൂത്രണത്തിലൂടെ , ഒടുവിൽ ആത്മഹത്യശ്രമവും

  •  
  •  
  •  
  •  
  •  
  •  
  •  

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണ ത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ പുറത്ത്. മകളെ കൊല പ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കി യെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വനിതാ കോണ്‍സ്റ്റ ബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു . ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊല പ്പെടുത്താൻ പ്ലാൻചെയ്ത തെന്നുമാണ് വ്യക്തമാകുന്നത്. കുറച്ച് നാളുകളായി ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥ യിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.ഒടുവിൽ ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.അതേസമയം കസ്റ്റഡിലുള്ള ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ആത്മഹത്യാശ്രമം നടത്തിയത്. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവ് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ