അവിഗ്ന പ്രൊഡക്ഷൻസ് ആൻ്റ് അക്സീഡ് ഇവൻ്റ് “യു അവാർഡ് 2022” ദുബായിൽ വിതരണം ചെയ്തു

  • 2
  •  
  •  
  •  
  •  
  •  
  •  
    2
    Shares

ദുബായ്:കലാരംഗത്തെയും മറ്റ് വിവിധ മേഖലകളിലെയും മഹത് പ്രതിഭകളെ കണ്ടെത്തുന്നതിനായി അവിഗ്ന പ്രൊഡക്ഷൻസ് ആൻ്റ് അക്സീഡ് ഇവൻ്റ് ഏർപ്പെടുത്തിയ “യു അവാർഡ് 2022” ദുബായ് ദേര ക്രീക്കിലുള്ള റാഡിസൺ ബ്ലു ഹോട്ടലിൽ വച്ചു നടന്നു. പ്രൗഡഗംഭീരമായ ചടങ്ങ് H.E. അലി മുഹമ്മദ് അൽ മാസിം ഉത്ഘാടനം നിർവ്വഹിച്ചു.
സിനിമ, ഫോട്ടോഗ്രാഫി, ക്രാഫ്റ്റ് വർക്ക്, നിർമ്മാണം, വ്യവസായം, അവതരണം, കോറിയോഗ്രാഫർ, ഓൺലൈൻ എഡ്ജുക്കേഷൻ, നിയമം, മേയ്ക്കപ്പ്, ഏവിയേഷൻ, മോട്ടിവേഷൻ, പരിശീലനം, സാമൂഹ്യ പ്രവർത്തനം തുടങ്ങിയ നിരവധി നിരവധി മേഖലകളിലെ പ്രഗത്ഭരായ പ്രതിഭകളെ കണ്ടെത്തുകയും, എല്ലാവരേയും ഒരു ക്കുടക്കീഴിൽ നിരത്തി അംഗീകാരത്തിൻ്റെ വർണ്ണാഭ വിതറിയ മഹനീയ രാവിൽ H. E അലി മുഹമ്മദ് അൽ മാസിം പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
നിലവിൽ യു എ ഇ യിൽ ഉള്ള എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് നടന്ന അവാർഡ്ദാന ചടങ്ങിന് അവിഗ്ന പ്രൊഡക്ഷൻസിൻ്റെ സ്ഥാപകനും, ചെയർമാനുമായ കാർത്തിക് വിജയമണി നേതൃത്വം നൽകി. ക്ഷണിക്കപ്പെട്ട വലിയൊരു ജനാവലിയെ സാക്ഷിനിർത്തി അവാർഡ് സ്വീകരിച്ച നിരവധി പ്രതിഭകളോടൊപ്പം യു എ ഇ ലെ അറിയപ്പെടുന്ന സാഹിത്യകാരനും, കഥാ, തിരക്കഥാകൃത്തും, ഗാനരചയിതാവുമായ രവി കൊമ്മേരിയും നല്ല തിരക്കഥാകൃത്തിനുള്ള “യു അവാർഡ് 2022” ഏറ്റുവാങ്ങി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ