മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

  •  
  •  
  •  
  •  
  •  
  •  
  •  

ന്യൂയോര്‍ക്ക്:ലോക കേരള സഭാ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. ഭാര്യ കമല, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ്, നോര്‍ക്ക ഭാരവാഹികള്‍ എന്നിവരാണ് സംഘ ത്തിലുള്ളത്.ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും സംഘവും എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറക്ടര്‍ കെ. അനിരുദ്ധന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് മുതല്‍ ജൂണ്‍ 13 വരെയാണ് ലോക കേരളസഭ സമ്മേളനം നടക്കുന്നത്. 11ന് ബിസിനസ് ഇന്‍വെസ്റ്റ് മീറ്റിനൊപ്പം സംരംഭകര്‍, വനിതാ സംരംഭകര്‍, നിക്ഷേപകര്‍, പ്രവാസി മലയാളി നേതാക്കള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക് പോകും.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ