കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്ക്​; നേരിടുമെന്ന്​ മാനേജ്​മെന്‍റ്​

  • 19
  •  
  •  
  •  
  •  
  •  
  •  
    19
    Shares

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂനിയനുകളുമായി നടത്തിയ ചർച്ച പരാജയം. മാസ്റ്റർ സ്കെയിലിൽ നിർണയത്തിൽ ധാരണയാകാത്തതിനെ തുടർന്നാണ് ചർച്ച വഴിമുട്ടിയത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച വെള്ളി, ശനി ദിവസങ്ങളിലെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂനിയനുകളുടെ തീരുമാനം. ഇന്ന്​ അർധരാത്രിമുതൽ പണിമുടക്ക്​ ആരംഭിക്കും. 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ പ്രഖ്യാപിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിലിലാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചത്. ചർച്ച ധാരണയിലെത്താത്ത സാഹചര്യത്തിൽ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാൻ സാവകാശം വേണമെന്ന ആവശ്യം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചു. എന്നാൽ 2016ൽ കലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണത്തിെൻറ കാര്യത്തിൽ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യൂനിയനുകൾ.
തുടർച്ചയായി നടത്തിയ സർക്കാർ, മാനേജ്മെൻറ് തല ചർച്ചകൾ പരാജയപ്പെട്ടതോടെ കെ.എസ്.ആർ.ടി.സി യിലെ ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച കെ.എസ്.ആർ.ടി.ഇ.എ(സി.െഎ.ടി.യു)യും എ.െഎ.ടി.യു.സിയും ബി.എം.എസും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുക.പണിമുടക്കിനെ നേരിടാൻ നടപടികളുമായി കെ.എസ്​.ആർ.ടി.സി മാനേജ്​മെന്‍റ്​ രംഗത്തുവന്നിട്ടുണ്ട്​. വെള്ളി,ശനി ദിവസങ്ങളിൽ ഡയസ്​നോൺ പ്രഖ്യാപിച്ച്​ ഉത്തരവിറങ്ങി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ