ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒഴുകിയെത്തുന്ന ജനത്തിരക്കിൽ വിവിധ രാജ്യങ്ങളിലെ നിരവധി പുതിയതും പഴയതുമായ എഴുത്തുകാരുടെ അനേകം പുസ്തകങ്ങളാണ് ദിനവും പ്രസിദ്ധീകരിക്കപ്പെടുന്നത്. അക്ഷരങ്ങളുടെ ലോകത്ത് അത്ഭുതങ്ങൾ തേടുന്ന നവാഗത എഴുത്തുകാരുടെ വലിയൊരു നിരതന്നെ നമുക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കാണാൻ കഴിയുന്നു. പാതി വഴിയിൽ പ്രാണൻ വെടിഞ്ഞുപോയ സന്തത സഹചാരിയുടെ വിങ്ങുന്ന ഓർമ്മയ്ക്ക് മുന്നിൽ ആശ്വാസത്തിൻ്റെ കെടാവിളക്ക് കത്തിക്കാൻ അക്ഷരങ്ങളെ കൂട്ടു പിടിച്ച എഴുത്തുകാരിയാണ് ശ്രീമതി ഷമീമ മജീദ്. ലിബി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച് നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിച്ച ഷമീമ മജീദിൻ്റെ പ്രകാശ ഗോപുരത്തിനരികെ എന്ന പുസ്തം റൈറ്റേഴ്സ് ഫോറം ഏഴാം നമ്പർ ഹാളിൽ വച്ച് യു എ ഇ ലെ ഹിറ്റ് FM 96 റേഡിയോ ജോക്കി സാബു കിളിത്തൊട്ടിൽ എഴുത്തുകാരനായ സലീം അയ്യനത്തിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ഏതൊരു സൃഷ്ടിക്കും നമുക്ക് മുന്നിൽ ഒരു നിമിത്തം ഉണ്ടാകും എന്ന തെറ്റിക്കപ്പെടാത്ത സത്യം പോലെ തന്നെ ഷമീമ മജീദിൻ്റെ മുന്നിലും വന്നു പൂനക്കാരനായ ഇരുപത്തിനാല് വയസ്സു കാരൻ ശന്തനു നായിഡു. വെറും ഇരുപത്തി നാലാമത്തെ വയസ്സിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായ ശന്തനു നായിഡു തൻ്റെ കരിയർ ആരംഭിച്ചതിനു ശേഷം വെറും നാലു കൊല്ലം കൊണ്ട് വ്യവസായ ഇതിഹാസം രത്തൻ ടാറ്റ ട്രസ്റ്റിൻ്റെ ഡപ്യൂട്ടി ജനറൽ മേനേജറായകഥ തൻ്റെ മനസ്സിലെ എഴുത്തു കാരിയെ ഉണർത്തുകയും, വഴി തെറ്റിപ്പോകുന്ന അല്ലങ്കിൽ മടിപിടിച്ചലയുന്ന ഒട്ടനവധി യുവാക്കളും യുവതികളും ഉള്ള നമ്മുടെ നാട്ടിലെ ജനസമൂഹത്തിനു മുന്നിൽ ശന്തനു നായിഡു നൽകുന്ന വളരെ വലിയ സന്ദേശമാണ് പ്രകാശ ഗോപുരത്തിന്നരികെ എന്ന പുസ്തക ത്തിലൂടെ നമുക്ക് മുന്നിൽ എഴുത്തുകാരി അവതരിപ്പി ക്കുന്നത്.ചടങ്ങിൽ കെ എം അബ്ബാസ്, പ്രൊഫ: ഗീത കുമാരി, ജസീർ പ്രീമിയർ, ബഷീർ പാൻ ഗൾഫ്, ബഷീർ തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
റിപ്പോർട്ടർ,
രവി കൊമ്മേരി.