കണ്ണൂർ:മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാ തായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചി ലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവു നായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍.മാതാവ്: നുസീഫ. സഹോദരൻ: നസല്‍. നിഹാലിന്റെ ഖബറടക്കം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മരണവിവര മറിഞ്ഞ് ബഹ്റൈനിലുള്ള പിതാവ് നൗഷാദ് നാട്ടിലേക്ക് തിരിച്ചു.തെരുവുനായ് കടിച്ചുകീറുമ്പോഴും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ മരണവേദനയേറ്റുവാങ്ങി നിഹാല്‍ നാടിന്റെ നൊമ്പരമായി.ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായ പതിനൊന്നുകാരൻ തെരുവുനായ് ആക്രമണത്തില്‍ അതിദാരുണ മായാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്.ഗേറ്റ് തുറന്നപ്പോള്‍ പുറത്തിറങ്ങിയതാകാമെന്നാണ് കരുതുന്നത്. സാധാരണ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അയല്‍വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയല്‍വീടുകളില്‍ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത പടര്‍ന്നതോടെ നിരവധിപേരാണ് തിരച്ചിലിനെത്തിയത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് കുട്ടിയുടെ വീട്ടില്‍നിന്നും 300 മീറ്റര്‍ അപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് തെരുവുനായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ടതായി സമീപവാസികള്‍ പറഞ്ഞതനു സരിച്ചാണ് നാട്ടുകാര്‍ രാത്രി എട്ടരയോടെ ആ ഭാഗത്തേക്ക് പോയത്. വീടിനോട് ചേര്‍ന്ന പറമ്പില്‍ ചെടികള്‍ക്കിടയില്‍ ശരീരമാകെ കടിയേറ്റ് കീറിയ നിലയില്‍ ചോരയില്‍ കുളിച്ചു ചലനമറ്റ് കിടക്കുകയായിരുന്നു നിഹാല്‍. മുഖവും കാലുകളും വയറും കടിച്ചുപറിച്ചിരുന്നു. അരക്ക് താഴെയാണ് സാരമായി കടിയേറ്റത്. കൂട്ടമായി വന്ന നായ്ക്കളെ പേടിച്ച് കുട്ടി ആള്‍ താമസമില്ലാത്ത വീട്ടുപറമ്പിലേക്ക് ഓടിക്കയറിയതാണെന്ന് കരുതുന്നു. സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാൻ പോലുമായില്ല.പൊലീസ് സ്ഥലത്തെത്തിയാണ് നിഹാലിനെ ആംബുലൻസില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞത് നിരവധിപേരാണ് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്തെ
ത്തിയത്.മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം നടന്നെങ്കിലും വേണ്ടത്ര ജാഗ്രത കാട്ടാത്തതിന്റെ ഇരയാണ് നിഹാലെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടി തറവാട് സ്നേഹഭവനത്തില്‍ ചികിത്സയിലായിരുന്നു. സംഭവം നടന്ന പ്രദേശത്തിന്റെ തൊട്ടടുത്തുള്ള മുഴപ്പിലങ്ങാട് ശ്മശാനം ഭാഗത്ത് നാലുമാസം മുമ്പ് കുട്ടികള്‍ക്കടക്കം തെരുവുനായുടെ കടിയേറ്റിരുന്നു.