അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഡോക്യുമെൻ്റേഷൻ & ആർച്ചീവ് അതോറിറ്റിയുടെ ബുക്സ്റ്റാൾ ശ്രദ്ധേയമാകുന്നു

  • 17
  •  
  •  
  •  
  •  
  •  
  •  
    17
    Shares

ഷാർജ:യു എ ഇ യുടെ ചരിത്രാതീത കാല ഘട്ടങ്ങളെക്കുറിച്ചും, ഷാർജ എന്ന എമിറേറ്റ്സിൻ്റെ വളർച്ചയുടെ കൈവഴി കളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളാണ് ഈ സ്റ്റാളിൽ വായനക്കാർക്കായി ഒരുക്കിയിട്ടുള്ളത്. യു എ ഇലെ പ്രഗത്ഭരായ എഴുത്തുകാരുടെ അനശ്വരങ്ങളായ ഓർമ്മപ്പെടുത്തലുകളാണ് ഈ സ്റ്റാളിലെ പല പുസ്തകങ്ങളും എന്ന് ഡോക്യുമെൻ്റേഷൻ & ആർച്ചീവ് അതോറിറ്റിയുടെ ഡോക്യുമെൻ്റ് കൺട്രോളർ സുൽത്താൻ അൽ ഉവൈസ് അഭിമുഖത്തിൽ പറഞ്ഞു.
അക്ഷരങ്ങളെ ആത്മാവിൻ്റെ തുടിപ്പായിക്കാണുകയും വായനയിലൂടെ മാറ്റത്തിൻ്റെ വിപ്ലവം നയിക്കുകയും സാഹോദര്യത്തിൻ്റെ, സൗഹൃദങ്ങളുടെ വിശാലമായ പരവതാനി വിരിച്ചു കൊണ്ട് ജാതിമത ഭാഷാ ഭേദമന്യേ അതിരുകളില്ലാത്ത സ്നേഹ സാമ്രാജ്യം ഒരുക്കുകയും ചെയ്യുന്ന ഡോക്ടർ ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭരണനൈപുണ്യമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള.2017ൽ എഡ്യുകേഷൻ ആൻ്റ് കൾച്ചറൽ റിലേഷനിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചതുൾപ്പടെ നിരവധി നിരവധി രാജ്യങ്ങളിൽ നിന്ന് വിവിധ വിഷയങ്ങളിൽ അനവധി ഡോക്ടറേറ്റുകൾ നേടി അറിവിൻ്റെ സ്നേഹക്കടലായി മാറുകയാണ് ഷാർജയുടെ ജനകീയ സുൽത്താൻ ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
ലോക ജനതയെ സമാധാനത്തിൻ്റെ സന്തോഷത്തിൻ്റെ വഴികളിൽ ഒന്നിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വായനയുടെ ലോകമാണ്. എഴുത്തിൻ്റെ ലോകമാണ്, അത് അക്ഷരങ്ങളുടെ ലോകമാണ് എന്ന് അദ്ദേഹം വർഷങ്ങൾക്കു മുൻപ് തിരിച്ചറിഞ്ഞതിനാലാണ് ഷാർജ പുസ്തകോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞതും പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചതും. ഇന്ന് എൺപത്തിമൂന്നിൽപ്പരം രാജ്യങ്ങളിലെ പ്രസാധകരും എഴുത്തുകാരും ഇവിടെ അണിനിരക്കുന്നതും.1952 കാലഘട്ടങ്ങളിൽ നിന്ന് നാളിന്നേവരെ വളർച്ചയുടെ പടയോട്ടം നടത്തിയ യു എ ഇ യുടെ ചരിത്രങ്ങൾ മീഡിയാ കണ്ണിലൂടെ പ്രതിപാദിക്കുന്നതും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ തീരുമാനങ്ങളെ, നിയമനങ്ങളെ ഒക്കെ കോർത്തിണക്കിയ പുസ്തകങ്ങളും, ഷാർജ സ്റ്റഡീസ് ആൻ്റ് റിസേർച്ച് അതോറിറ്റി പ്രസിദ്ധീകരിച്ച പുസ്തകമേളയിലൂടെ എന്ന പ്രമേയത്തിലൂന്നി ഷാർജ അന്താരാഷ്ട്ര പുസ്തകമേള തുടങ്ങിയതു മുതൽ മുപ്പത്തി ഒൻപത് വർഷത്തെ യാത്രാവിവരണങ്ങളും, 1927 മുതൽ പത്രവാർത്തകളിലൂടെയുള്ള ഷാർജയുടെ ചരിത്രം വിളിച്ചോതുന്ന മാഗസീനുകൾ ഉൾപ്പെടെയുള്ള നിരവധി പ്രസിദ്ധീകരണങ്ങളാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഡോക്യുമെൻ്റേഷൻ & ആർച്ചീവ് അതോറിറ്റിയുടെ ബുക്സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.
അറബ് രാജ്യങ്ങളിലെ സ്വദേശികളേയും വിദേശികളേയും ഒരു പോലെ ആകർഷിക്കുന്ന ഈ പവലിയനിൽ വരും നാളുകളിൽ നല്ല തിരക്കു പ്രതീക്ഷിക്കുന്നതായി അധികാരികൾ വ്യക്തമാക്കുന്നു.

റിപ്പോർട്ടർ,
രവി കൊമ്മേരി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ