ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം.

  • 8
  •  
  •  
  •  
  •  
  •  
  •  
    8
    Shares

ഷാർജ:നാൽപതാമത് (40) ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വർണ്ണാഭമായ തുടക്കം. അക്ഷരങ്ങളെ അറിയാനും, അറിവിൻ്റെ പുതു പുത്തൻ ലോകത്തിലൂടെ വിശാലമായി സഞ്ചരിക്കാനും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള നിങ്ങളെ സ്വാഗതം ചെയ്യുന്നു. നവംബർ മൂന്നു മുതൽ 13 വരെ നടക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ ലോകത്തിലെ പ്രഗത്ഭരായ നിരവധി പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്നു. ജാതി മത ഭാഷാ രാഷ്ട്ര വ്യത്യാസങ്ങളില്ലാതെ അക്ഷരങ്ങളുടെ ലോകത്ത് പുത്തൻ വിപ്ലവങ്ങൾ തീർത്തു കൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ പുത്തൻ ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് ഷാർജ ഭരണാധികാരി ഡോക്ടർ ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്ത കോത്സവത്തിലൂടെ ചെയ്യുന്നത്.
ഇന്നലെ വൈകുന്നേരം 6 മണിക്ക് ഷാർജ ഭരണാധികാരി ഡോക്ടർ ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്ഘാടനം നിർവ്വഹിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പുസ്തകമേള ഇന്ന് മുതൽ പതിനൊന്നു ദിവസം എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സംഘടിപ്പി ച്ചിരിക്കുന്നത്. നിരവധി സംവാദങ്ങളും, ചർച്ചകളും, ആഘോഷ പരിപാടികളോടും കൂടി തികച്ചും ഫ്രീയായിട്ടാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി ചെയ്മാൻ HE. അഹമ്മദ് ബിൻ റക്കാഡ് അൽ അമേറി പറഞ്ഞു. എല്ലാ വർഷത്തേയും പോലെ ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹാൾ നമ്പർ 7 ൽ ഏറ്റവും കൂടുതൽ പ്രസാധകരുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളതും, പുസ്തക പ്രകാശനവും നടക്കുന്നത് കേരളത്തിൽ നിന്നുള്ള വരുടേതാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്ന്,
റിപ്പോർട്ടർ,
രവി കൊമ്മേരി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ