ബഹ്റൈൻ യു.പി.പി ആര്‍ട്ട് ആന്‍റ് കളര്‍ ഫെസ്റ്റ് 2020 ചരിത്രപരമായ പങ്കാളിത്തം,വിജയികളെ പ്രഖൃാപിച്ചു

  •  
  •  
  •  
  •  
  •  
  •  
  •  

മനാമ :ബഹ്റൈനിലെ വിദൃാര്‍ത്ഥികള്‍ക്കായി യുണൈറ്റഡ് പാരന്‍റ് പാനല്‍ ഓണ്‍ ലൈനിലൂടെ നടത്തിയ ചി ത്രരചനാ കളറിംങ്ങ് മത്സരങ്ങളില്‍ അഞ്ഞൂറോളം വിദൃാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ബഹ്റൈനിലെ തന്നെ ഏറ്റവും അധികം വിദൃാര്‍ത്ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ചിത്രരചനാ മത്സരമായി. എല്‍.കെ.ജി, യുകെജി വിഭാഗത്തില്‍ (ഗ്രൂപ്പ് വണ്‍) ഗൃാന്‍ നവീന്‍ പട്ടണഷെട്ടി ഒന്നാം സ്ഥാനവും ( എല്‍.കെ.ജി ഇന്തൃന്‍ സ്കൂള്‍) ദര്‍ഷിത് സതീഷന്‍ രണ്ടാം സ്ഥാനവും ( എല്‍.കെ.ജി, ഇന്തൃന്‍ സ്കൂള്‍) പ്രാര്‍ത്ഥന പ്രശാന്ത് മൂന്നാം സ്ഥാനവും (എല്‍.കെ.ജി, ഇന്തൃന്‍ സ്കൂള്‍)ഒന്ന് രണ്ട് മൂന്ന് ക്ളാസുകളുടെ വിഭാഗത്തില്‍ ( ഗ്രൂപ്പ് റ്റു ) ശ്രീഹരി സന്തോഷ് (രണ്ടാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും, ഫാത്തിമ ഹനാന്‍ (ഒന്നാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) രണ്ടാം സ്ഥാനവും,എലീന പ്രസന്ന ( മൂന്നാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും നേടി
നാല് അഞ്ച് ആറ് ക്ളാസ്സ് വിഭാഗം (ഗ്രൂപ്പ് മൂന്ന് ) നേഹ ജഗദീഷ് ( നാലാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും ശീപാര്‍വ്വതി ടി.പി ( നാലാം ക്ളാസ്സ്, ഇന്തൃന്‍സ്കൂള്‍) രണ്ടാം സ്ഥാനവും,സനൃം ഗുപ്ത ( നാലാം ക്ളാസ്സ്, നൃൂമില്ലേനിയം സ്കൂള്‍) ആരോണ്‍ തോമസ് ( അഞ്ചാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഏഴ് എട്ട് ഒന്‍പത് ക്സ്സുകളുടെ വിഭാഗത്തില്‍ ( ഗ്രൂപ്പ് നാല് ) ശില്‍പ സന്തോഷ് ( ഒന്‍പതാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും ,ഭാഗൃ സുധാകരന്‍ ( ഏഴാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) രണ്ടാം സ്ഥാനവും , ദീക്ഷിത് കൃഷ്ണ.പി.എസ്. ( ഏഴാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമുള്ള പ്രൊല്‍സാഹന സമ്മാനങ്ങളും റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ വെച്ച് സമയ ക്രമീകരണത്തിലൂടെ നല്‍കുമെന്ന് ആര്‍ട്ട് ആന്‍റ് കളര്‍ ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ എബ്രഹാം ജോണ്‍,മോനി ഒടികണ്ടത്തില്‍, ബിജു ജോര്‍ജ്ജ്, ഷിജു വര്‍ക്കി, എബി തൊമസ്,ജൃോതിഷ് പണിക്കര്‍, ഹരീഷ്, അനില്‍ .യു.കെ, റഫീക്ക് അബ്ദുള്ള, ഫ്രാന്‍സിസ് കൈതാരത്ത്,,ദീപക് മേനോന്‍,അന്‍വര്‍ ശൂരനാട്, ജോര്‍ജ്ജ്,ഹാരിസ് പഴയങ്ങാടി, എഫ്.എം.ഫൈസല്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ