റോസ്ലിന്‍ റോയിക്ക് ഇന്തൃന്‍ സ്കൂള്‍ മുന്‍ ഭരണസമിതി ഊഷ്മളമായ യാത്രയയപ്പ് നല്‍കി

  •  
  •  
  •  
  •  
  •  
  •  
  •  

മനാമ:പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ഇന്തൃന്‍ സ്കൂള്‍ മുന്‍ ഭരണസമിതി അംഗവുമായ ശ്രീമതി റോസ്ലിന്‍ റോയിക്ക് ഇന്തൃന്‍ സ്കൂളിലെ മുന്‍ ഭരണ സമിതി യംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.ബഹ്റൈനിലെ പൊതു സാമൂഹൃ സാസ്കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലേറെയായി നിറഞ്ഞു നിന്ന ശ്രീമതി റോസ്ലിന്‍ റോയ് ഐ.സി.ആര്‍ എഫിന്‍റെ നേതൃ നിരയിലെ പ്രവര്‍ത്തനങ്ങളും, ഇന്തൃന്‍ സ്കൂളിന്‍റെ 2008_2014 വര്‍ഷങ്ങളിലെ ഭരണ സമിതിയുടെ നേതൃ നിരയില്‍ നിന്ന് കൊണ്ട് ഈസാ ടൗണ്‍ കൃാന്‍പസിലെ ഡയമണ്ട് ജൂബിലി കെട്ടിട നിര്‍മ്മാണത്തിലും ജഷന്‍മാള്‍ ഓഡിറ്റോറിയത്തിന്‍റെ നവീകരണത്തിലും,റിഫ കൃാന്‍പസിന്‍റെ നിര്‍മ്മാണ ഘട്ടത്തിലും നടത്തിയി ട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്ന് ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ തന്‍റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.മുന്‍ വൈസ് ചെയര്‍മാന്‍മാരായിരുന്ന ബെന്നി വര്‍ക്കി , പവിത്രന്‍ രയരോത്ത്, മുന്‍ സെക്രട്ടറിമാരായ ഇ.എ.സലീം,രമേശ് സാംബശിവന്‍, മറ്റു മുന്‍ ഭരണ സമിതി് അംഗങ്ങളായ ചന്ദ്രകാന്ത് ഷെട്ടി,ആഷിക് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ