അനിൽ പനച്ചൂരാന്റെ, മരണം ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബാംഗങ്ങൾ അറിഞ്ഞത് ഞെട്ടലോടെ

  •  
  •  
  •  
  •  
  •  
  •  
  •  

റിയാദ്:അനിൽ പനച്ചൂരാൻ ഗൾഫ് മലയാളി ഫെഡറേഷൻ ഉപദേശക സമിതി അംഗവും, കേരള സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ, അനിൽ പനച്ചൂരാൻ മരണം ഗൾഫ് മലയാളി ഫെഡറേഷന് സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വേദനയോടെ കൂടിയാണ് കാണുന്നത് എന്ന് അനിൽ പനച്ചൂരാൻറെ ഏറ്റവും അടുത്ത സുഹൃത്തും എപ്പോഴും ഫോണിൽ കൂടി സുഖ അന്വേഷണങ്ങളും നടത്താറുള്ള, പരസ്പരം ചർച്ചകളും നടത്താറുള്ള, പുതിയ സിനിമ കളെക്കുറിച്ച് പുതിയ കവിതകളെ കുറിച്ചും പരസ്പരം ചർച്ച ചെയ്യാറുണ്ടായിരുന്ന ഗൾഫ് മലയാളി ഫെഡറേഷൻ കോഡിനേറ്റർ റാഫി പാങ്ങോട്, കഴിഞ്ഞ ദിവസങ്ങളിൽ കൂടി വാട്സാപ്പ് വഴി മെസ്സേജുകൾ നൽകുകയുണ്ടായി എന്ന് പറഞ്ഞു.അടുത്ത പുതിയതായി സംവിധാനരംഗത്തേക്ക് തിരിയുകയാണ്, ഉടനെതന്നെ പുതിയൊരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ് എന്ന് റാഫി പാങ്ങോട് സംസാരിക്കുകയുണ്ടായി സിനിമയുടെ കൂടെ റാഫിയും ഉണ്ടാകണമെന്ന് അനിൽ പനച്ചൂരാൻ ഫോൺ കൂടി പറയുകയുണ്ടായി, ഗൾഫ് മലയാളി ഫെഡറേഷൻ നവംബർ ഒന്നിന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രവാസി കളെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ, ആറു വരികൾ എഴുതി വീണ്ടും ഞങ്ങളുടെ മനസ്സുകളിൽ ഗാനത്തിന്റെ വരികൾ വെള്ളി നക്ഷത്രം പോലെ തെളിയുകയായിരുന്നു ജലീൽ കൊച്ചിൻ ആലപിച്ച ഗാനത്തിൽ ആറു വരികൾ ആയിരുന്നാലും മനോഹര മായിരുന്നു, ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബാംഗമായ അനിൽ പനച്ചൂരാൻ എന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിച്ചിരിക്കുമെന്ന് റാഫി പാങ്ങോട് പറയുകയുണ്ടായി

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ