ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവബർ 3ന് തുടക്കമാകും 11 ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേള ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മളനത്തിൽ പറഞ്ഞു. നാൽപതാമത് (40) ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ഷാർജ യൂണിവേഴ്സിറ്റി അങ്കണത്തിൽലെ ഹൗസ് ഓഫ് വിസ്ഡം എന്ന സ്ഥലത്ത് വച്ചു, പുസ്തകോത്സവ അതോറിറ്റി ചെയ്മാൻ HE. അഹമ്മദ് ബിൻ റക്കാഡ് അൽ അമേറിയുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ യു എ ഇലെ സ്പെയ്ൻ അംബാസിഡർ HE. ല്നിഗോ ഡി പലാസിയോ എസ്പാനാ, കൂടാതെ ഷാർജ പോലീസ് സേനയുടെ പ്രതിനിധി, ബുക്ക് ഫെസ്റ്റിവെല്ലിൻ്റെ ജനറൽ കോർഡിനേറ്റർ, എത്തിസലാത്ത് പ്രതിനിധി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.കൊറോണ പാൻഡമിക് സഹാചര്യം നിലനിൽക്കെ പുസ്തകോത്സവ നഗരിയിൽ എടുക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും, എൺപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നായി പങ്കെടുക്കാൻ പോകുന്ന പ്രസാധകരെ ക്കുറിച്ചും, വിവിധ രാജ്യങ്ങളിൽ നിന്നും മേളയ്ക്ക് പങ്കെടുക്കുന്ന മഹത് വ്യക്തിത്വങ്ങളെക്കുറിച്ചും, പുസ്തകോത്സവ നഗരിയിൽ നടക്കാൻ പോകുന്ന പ്രത്യേക പരിപാടികളെക്കുറിച്ചും ഒക്കെ വളരെ വിശദമായി ചെയർമാൻ വിശദീകരിച്ചു. ലോകം ഉറ്റുനോക്കുന്ന നിരവധി മാമാങ്കങ്ങൾ ( എക്സ്പോ 2020, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ, കൂടാതെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ) മുതലായവ ഒന്നിച്ച് ഒരേ സമയം യു എ ഇ യു ടെ മണ്ണിൽ നടക്കുന്നു എന്ന പ്രത്യേകത എന്തുകൊണ്ടും .ഈ വർഷത്തെ പുസ്തകോത്സവത്തിൻ്റെ മാറ്റുകൂട്ടുന്നു. അക്ഷരങ്ങളുടെ ലോകത്തെ അനന്തമായ വീഥികളിലൂടെ പറക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.