കുവൈറ്റ് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം “എന്റെ ക്രിസ്മസ്” എന്ന തീമിനെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രേയ, സാന്ദ്ര, ഗായത്രി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ കൊല്ലം ജില്ലാ പ്രവാസി സമാജം നടത്തുന്ന അടുത്ത പൊതുപരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.