‘ഞാൻ മായ ’ പുസ്തകം പ്രകാശനംചെയ്തു.

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

ഷാർജ : ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ ശ്രീ ഷാജി പുഷ്‌പാംഗധൻ എഴുതി ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ ‘ഞാൻ മായ ’ പ്രകാശനം ചെയ്തു .പ്രമുഖ മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ് കോടമ്പള്ളിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസണും ചേർന്ന് സംരംഭകനും സംവിധായകനുമായ സോഹൻറോയ് ക്ക് നൽകിയാണ് “ഞാൻ മായ”യുടെ പ്രകാശന കർമ്മം നിർവഹിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് പയ്യന്നൂർ പുസ്തകം പരിചയപ്പെടുത്തി.സാഹിത്യത്തിന്റെ ആലങ്കാരികമായ മേമ്പൊടി ചില എഴുത്തുകാരുടെ സൃഷ്ടികൾക്ക് സൗന്ദര്യം കൂട്ടാറുണ്ടെങ്കിലും ചിലരുടെ എഴുത്തുകൾക്ക് അത് അഭംഗി തോന്നിക്കാറുമുണ്ട്. ആ വഴിയിലൂടെയൊന്നും സഞ്ചരിക്കാതെ തന്റെ മനസ്സിലുള്ള കഥാപാത്രങ്ങളെ അതേ പടി പകർത്തിക്കൊണ്ടാണ് ഷാജി പുഷ്‌പാംഗദൻ ഈ നോവൽ എഴുതിയിരിക്കുന്നത്.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെയധികം നിയന്ത്രണങ്ങൾക്ക് വിധേയമായി എല്ലാവിധ മുൻകരുതലുകളും എടുത്തുകൊണ്ട് നടക്കുന്ന ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽനിന്ന് വളരെ കുറച്ച് പ്രസാധകർ മാത്രമേ പങ്കെടുക്കുന്നുള്ളു. അതിൽ പ്രധാനിയാണ് ലിപി പബ്ലിക്കേഷൻ.ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവൽ പുസ്തകോത്സവവേദിയിലെ ലിപി പബ്ലിക്കേഷൻ്റെ സ്റ്റാളിൽ വച്ചാണ് പ്രകാശനവും നടന്നിട്ടുള്ളത്.
യുഎ യിലും,നാട്ടിലുമുള്ള ലിപി പബ്ലിക്കേഷന്റെ മറ്റ് ഔട്ട് ലെറ്റുകളിലും പുസ്തകം ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ