സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച്‌ കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍

  •  
  •  
  •  
  •  
  •  
  •  
  •  

ഷാ​ര്‍​ജ: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്നും ന​യി​ച്ച​ത് വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ര്‍​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍ ആ​ണ്. ഈ ​വി​ജ​യ​ത്തി​ല്‍ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച്‌ കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍ എ​ത്തി. ഫേ​സ്ബു​ക്കി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന.

സ​ഞ്ജു​വി​ന്‍റെ മി​ക​വി​ല്‍ രാ​ജ​സ്ഥാ​ന്‍. 16 റ​ണ്‍ ജ​യം എ​ന്നാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ല്‍ കാ​യി​ക പ്രേ​മി​ക​ള്‍ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ​ഞ്ജു​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ള്‍ 32 പ​ന്തി​ല്‍ 74 റ​ണ്‍​സ​ടി​ച്ച്‌ ടോ​പ് സ്കോ​റ​റാ​യ സ​ഞ്ജു വി​ക്ക​റ്റി​ന് പി​ന്നി​ലും ര​ണ്ട് മി​ന്ന​ല്‍ സ്റ്റം​പിം​ഗു​ക​ളും ര​ണ്ട് ത​ക​ര്‍​പ്പ​ന്‍ ക്യാ​ച്ചു​ക​ളു​മാ​യി തി​ള​ങ്ങി.

സ​ഞ്ജു​വി​ന്‍റെ ഓ​ള്‍ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ല്‍ ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ 16 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ഐ​പി​എ​ല്ലി​ല്‍ ആ​ദ്യ​ജ​യം കു​റി​ച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ