ഐ പി എൽ മെഗാ താരലേലത്തിന് തിരശീല വീണു -പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല

  • 52
  •  
  •  
  •  
  •  
  •  
  •  
    52
    Shares

മുംബൈ: ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാ ബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേല ത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്റ്റൽസിന്റെ ഭാഗമായിരുന്നു വിഷ്ണു. അടിസ്ഥാന തുകയ്ക്കായിരുന്നു 2021ലെ ലേലത്തിൽ ഡൽഹി സ്വന്തമാക്കി. അതിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ താരമായിരുന്ന വിഷ്ണു മൂന്ന് ഐപിഎൽ മത്സരങ്ങളിൽ ബാറ്റ് വീശിയിരുന്നു. മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരവുമായ റോബിൻ ഉത്തപ്പയെയുമാണ് നിലവിൽ വിഷ്ണുവിനെ കൂടാതെ മറ്റ് ടീമുകൾ സ്വന്തമാക്കിട്ടുള്ളത്.അടിസ്ഥാന തുകയ്ക്കാണ് മൂന്ന് കേരള താരങ്ങളെ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. കെ.എം അസിഫിനെ 20 ലക്ഷത്തിനും റോബിൻ ഉത്തപ്പയെ 2 കോടിക്കുമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻ സാണ് മറ്റൊരു മലയാളി പേസറായ ബേസിൽ തമ്പിയെ നേടിയത്. 30 ലക്ഷം രൂപയ്ക്കാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻപട്ടം നേടിയ ടീം ബേസിലിനെ വേണ്ടി ചിലവഴിക്കുന്നത്. അതേസമയം മുൻ ഇന്ത്യൻ പേസർ ശ്രീശാന്തി ന്റെ കാര്യത്തിൽ അവ്യക്തം തുടരുക യായണ്. താരത്തിന് ഇനി അവസരമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമല്ല. താര ലേലത്തിന്റെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന താരത്തെ അക്സിലറേറ്റഡ് ഓക്ഷൻ ലിസ്റ്റൽ ഉൾപ്പെടു ത്തിട്ടില്ല. നിലവിൽ ആദ്യഘട്ടത്തിൽ ആരും എടുക്കാത്ത താരങ്ങളെ വീണ്ടും പരിഗണിക്കുകയാണ്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ