ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ്സി കപ്പുയർത്തി.എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഹൈദരാബാദിൻറെ ജയം.ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ കെപി രാഹുലാണ് ബ്ലാസ്റ്റേഴ്സിനായി ഹൈദരാബാദിൻറെ വല കുലുക്കിയത്.തുടർന്ന് ഹൈരദാബാദിന് കിട്ടിയ ഫ്രീ കിക്കിലും കാര്യമുണ്ടായില്ലെങ്കിലും 88ാം മിനിട്ടിൽ സഹിൽ തവോറ മടക്കിയ ഗോളാണ് കളിയുടെ ഗതിയെ തന്നെ മാറ്റിയത്. ഇതോടെ മത്സരം സമ നിലയിൽ നിന്നും എക്ട്രാ ടൈമിലേക്ക് മാറി. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകളില്ലാതെ അവസാനിച്ചതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് എത്തി. അഞ്ച് പെനാൽറ്റി കിക്കുകളിൽ 3-ഉം ഗോൾവല കടത്തിയാണ് ഹൈദരാബാദ് തങ്ങളുടെ വിജയം ആധികാരികമാക്കിയത്.വൻ വിജയ പ്രതീക്ഷ യോട മത്സരത്തിന് എത്തിയ ബ്ലാസ്റ്റേഴ്സിൻറെ തോൽവി ആരാധകർക്കും നിരാശയാണ് ഉണ്ടാക്കുന്നത്. 2014-ലും 16ലുമായിരുന്നു ഇതിന് മുൻപ് ബ്ലാസ്റ്റേഴ്സ് ഫൈനിൽ എത്തിയത്.