കേച്ചേരി- -വേലൂർ -കൂറാഞ്ചേരി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനോദ്ഘാടനം നടന്നു

  •  
  •  
  •  
  •  
  •  
  •  
  •  

തൃശ്ശൂർ : കേച്ചേരി -വേലൂർ -കൂറാഞ്ചേരി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത് & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ നിർവ്വഹിച്ചു. 2019-20 ബഡ്ജറ്റ് പ്രവർത്തിയുടെ ഭാഗമായി 10 കോടി രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. വേലൂർ കാരങ്ങൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ ജി.സുധാകരൻ വീഡിയോ കോൺഫ്രൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അദ്ധ്യക്ഷനായി, മണലൂർ എം.എൽ.എ ശ്രീ മുരളി പെരുനെല്ലി മുഖ്യാതിഥിയായി വീഡിയോ കോൺഫ്രൻസിലൂടെ സംസാരിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ