തോമസ് കോശി എന്‍.സി.പി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം

  • 17
  •  
  •  
  •  
  •  
  •  
  •  
    17
    Shares

ആലപ്പുഴ: തോമസ് കോശി (കുട്ടനാട്)-യെ എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായി സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ നാമനിര്‍ദ്ദേശം ചെയ്തു.കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, എടത്വാ സെന്റ് അലോഷ്യസ് കോളേജ്,തിരുവല്ല മാര്‍ത്തോമ്മാ കോളേജ് എന്നിവിടങ്ങളില്‍ കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നു.മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, മാര്‍ത്തോമ്മാ യുവജന സഖ്യം കേന്ദ്ര വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ