കൊച്ചി:എൻ .സി .പി ദേശീയ പ്രസിഡൻ്റ് ശ്രീ.ശരത് പവാറിൻ്റെ 80-ാം ജന്മദിനത്തോട് അനുബന്ധിച്ച് എൻ.സി.പി.എണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കർഷകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപിച്ചു. സെമിനാർ എൻ.സി.പി.ദേശീയ ജനറൽ സെക്രട്ടറിയും, സംസ്ഥാന പ്രസിഡൻറുമായ ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷകരുടെ പ്രക്ഷോഭം അവസാനിപിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും കർഷക വിരുദ്ധ ബിൽ പിൻവലിക്കണമെന്നും പീതാംബരൻ മാസ്റ്റർ ആവശ്യപെട്ടു.എൻ.സി.പി ജില്ലാ പ്രസിഡൻ്റ് ടി.പി.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയൻ പുത്തൻപുരക്കൽ, വി.ജി.രവീന്ദ്രൻ സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ കെ.ചന്ദ്രശേഖരൻ, പി.ജെ.കുഞ്ഞ് മോൻ, മിനി സോമൻ, പി.ഡി. ജോൺസൻ, എം.എം അശോകൻ, ടി.പി.സുധൻ പി.എസ്.പ്രകാശൻ, സുനിൽ റോയ്, ശിവരാജ് കോമ്പാറ, രാജു തെക്കൻ, വി.രാംകുമാർ,സുഷമ വിജയൻ തുടങ്ങിയവർ സംസാരിച്ചു.