കോട്ടയം:ഭാരതത്തിൻ്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിവുള്ള ദേശീയ രാഷ്ട്രീയ ബദൽ ശക്തിയായി എൻസിപി മാറുകയാണന്ന് പാർട്ടി ദേശീയ വർക്കിംഗ് കമ്മറ്റി അംഗം മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എൻസിപി കോട്ടയം ജില്ലാക്കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കയായിരുന്നു കാപ്പൻ. ബിജെപിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട നേതാക്കളൂം പ്രവർത്തകരും എൻസിപിയിലേക്കു വന്നു കൊണ്ടിരിക്കയാണ്. ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാർട്ടികളുടെ യും മതേതര ശക്തികളുടെയും ഐക്യം സുദൃഢമാക്കേണ്ട കാലമാണിത് എന്നുഅദ്ദേഹം പറഞ്ഞു ഇതോട് അനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ച വീ ,ജി രവി ഇന്ദ്രൻ, സലീം പി മാത്യു, സുഭാഷ് പുഞ്ചക്കോട്ടിൽ, കാണക്കാരി അരവിന്ദാക്ഷൻ, പി.കെ ആനന്ദക്കുട്ടൻ, നീഴൂർ വേണുഗോപാൽ, റ്റോമ്മി ചെങ്ങുകേരി, പി.എ താഹ,രാജഗോപാൽ എം സ് , ബാബു കപ്പക്കാല, പി.ഓ, രാജേന്ദ്രൻ , മീർഷാ ഖാൻ, ഓ റ്റി ജോസ് , കാര്യയൻതോമസ്, ബേബി ഇറ്റത്തോട് ജോർജ് മരങ്ങോലി, അജേഷ് ജിമ്മി ജോർജ് ,സതിഷ് തെങ്ങു താനം ബിനാ ജോബി, ഗോശാമ്മ ഏബ്രഹാം, ഷാജി മറ്റത്തിൽ, രഞ്ചനാഥ് എൻ എന്നിവർ പ്രസംഗിച്ചു