ആലപ്പുഴ: പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. മന്ത്രിമാരുടെ അദാലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തേ തന്നെ അറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. മന്ത്രിമാരുടെ അദാലത്ത് നടക്കുന്ന വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ നടത്തിയ ശ്രമം പോലീസ് തടയുകയായിരുന്നു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും എ.സി. റോഡിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ പോലീസ് എംപി അടക്കമുള്ളവരെ അറസ്റ്റ ചെയ്ത് മാറ്റുകയായിരുന്നു.