ഗൂഗിൾ ഫോം ഇ പബ്ലിഷിംഗ് വഴി പൊതുവിദ്യഭ്യാസത്തിന് മാതൃക പദ്ധതി തയ്യാറാക്കിയ അദ്ധ്യാപകൻ ചാലിശ്ശേരി സ്വദേശി തോംസൺ കെ വർഗ്ഗീസിനെ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ആദരിച്ചു.
കുന്നംകുളം: ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടന്ന ചടങ്ങിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി തോംസൺ മാഷ്ക്ക് പ്രശസ്തി ഫലകം നൽകി .വന്ദ്യ Dr. മാണി രാജൻ കോർ-എപ്പിസ്കോപ്പ പൊന്നാട അണിയിച്ചു. ഫാ.ജിബിൻ ചാക്കോ ഉപഹാരം നൽകി.കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടിക്കൾ ചെലവില്ലാതെ പുറത്തിറക്കാനുള്ള പദ്ധതിയും , മാഷുടെ കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങളും മാതൃക പരമാണെന്ന് അദ്ധ്യക്ഷത വഹിച്ച ഷെവലിയാർ സി.ഇ ചാക്കുണ്ണി പറഞ്ഞു.തനിക്ക് ലഭിച്ച അറിവുകൾ സമൂഹത്തിന് നൽകിയത് കടമ മാത്രമാണെന്നും ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റിയുടെ ആദരവ് കൂടുതൽ പ്രവർത്തിക്കാനുള്ള അംഗീകാരവും പ്രോൽസാഹനമാണെന്നും ആനക്കര ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ ഗണിത അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസ് വ്യക്തമാക്കി.വൈസ് ചെയർമാൻ പ്രൊ. ഫിലിപ്പ് കെ.ആൻ്റണി , ജനറൽ കൺവീനർ എം.സി.ജോൺസൺ , ഖജാൻജി സി.സി.മനോജ് , അനിൽ കെ ജോസ് , എ.സി. ഗീവർ എന്നിവർ പങ്കെടുത്തു.