ന്യൂഡൽഹി:ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴിയും, nta.ac-ലെ NTA വെബ്‌സൈറ്റിലൂടെയും പരീക്ഷ ഫലം പരിശോധിക്കാം.മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. ഇത് നവംബർ 20, 21, 22, 24, 25, 26, 29, 30, ഡിസംബർ 1, 3, 4, 5, 2022 ജനുവരി 4, 5 തീയതികളിലായിരുന്നു. 239 നഗരങ്ങളിലായി രാജ്യത്തുടനീളമുള്ള 837 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. 12 ലക്ഷത്തോളം ഉദ്യോഗാർ ത്ഥികളാണ് ഈ വർഷം പരീക്ഷക്കായി വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തത്.
യു ജി സി നെറ്റ് 2021 ഫലത്തിനായി.
യു ജി സി നെറ്റിന്റെ ഔദ്യോഗിക സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക.
ലോഗിൻ വിശദാംശങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക.
നിങ്ങളുടെ യുജിസി ഫലം സ്ക്രീനിൽ എത്തും.
ഫലം പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക