മുംബൈ : ഉത്സവകാലത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായ നേരിയ വര്‍ദ്ധനവിന് ഇപ്പോള്‍ വേഗത കൂടി, ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ദ്ധിച്ചത്. മുന്‍പ് ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി നേരിയ വര്‍ദ്ധനവ് തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപ വര്‍ധിച്ച സ്വര്‍ണം ഇന്ന് 70 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടു ത്തിയത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 8 ഗ്രാമിന് 36,720 രൂപയും 10 ഗ്രാമിന് 45,900 രൂപയുമായി.കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍ സ്വര്‍ണവില ഉയരുക യാണ്. ഒക്ടോബര്‍ 17ന് 10 ഗ്രാം സ്വര്‍ണ ത്തിന് 44,190 രൂപയായിരുന്നു . എന്നാല്‍, ഒക്ടോബര്‍ 26ന് അത് 45,050 രൂപയിലെത്തി.പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്‍റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങ ളായി സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയാണ്.