പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം

  • 51
  •  
  •  
  •  
  •  
  •  
  •  
    51
    Shares

മനാമ:- പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ ഫെയർവേ കോഓർഡിനേറ്റർ സുവാദ്‌ മുഹമ്മദ് മുബാറക് നിലവിളക്കു കൊളുത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. ബഹ്‌റൈൻ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായ ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കോഓർഡിനേറ്റർ അമൽദേവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുഷ്‌മഗുപ്‌ത ആമുഖപ്രസംഗംവും ട്രീസറെർ ടോജി നന്ദിയും പറഞ്ഞു ബഹ്റിനിലെ പ്രമുഖമായ നാല് നിയമസ്ഥാപങ്ങളുമായി പ്രവാസി ലീഗൽ സെൽ കരാറിലേർപ്പെടു കയും ചെയ്തു.ഇതുപ്രകാരം ബഹ്റൈനി ലുള്ള ഇന്ത്യക്കാർക്കു ലീഗൽ സെൽ മുഖേന സൗജന്യമായ നിയമോപദേശം ഈ നിയമസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ് ലീഗൽ സെൽ മീഡിയ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്‌, ബഹ്‌റൈൻ അഭിഭാഷകരായ അഡ്വ ബുഷ്‌റ മയൂഫ്, അഡ്വ. ഇസ ഫരാജ്, അഡ്വ. താരിഖ് അൽ ഓവൻ, അഡ്വ. അഹമ്മദ്, അഡ്വ. സലേഹ് ഈസ, അഡ്വ. ദാന ആൽബസ്താക്കി തുടങ്ങിയവർ ആശംസകൾ നേർന്നു.
തുടർന്ന് “പ്രവാസികളും നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന വെബ്ബിനാറിനു അഡ്വ. ജോസ് എബ്രഹാം, അഡ്വ വി. കെ. തോമസ് എന്നിവർ നേതൃത്വം നൽകി. ശ്രീമതി രാജി ഉണ്ണികൃഷ്ണൻ വെബ്ബിനാറിൽ മോഡറേറ്റർ ആയിരുന്നു.ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ അമൽദേവ്, ടോജി, സുഷ്മിത ഗുപ്ത, ജോയിന്റ് സെക്രട്ടറി ശ്രീജ ശ്രീധർ അരുൺ ഗോവിന്ദ്, ജയ് ഷാ, സന്ദീപ് ചോപ്ര, സുബാഷ് തോമസ്, രാജീവൻ സി കെ , സെന്തിൽ ജി കെ ,മണിക്കുട്ട,, ഗണേഷ് മൂർത്തി, സഞ്ജുറോബിൻ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ