കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ – ഹമദ് ടൗൺ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

  • 9
  •  
  •  
  •  
  •  
  •  
  •  
    9
    Shares

മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം ഹമദ് ടൗൺ സർവാൻ ഫൈബർ ഗ്ലാസിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രമോദ് വി. എം അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഡിനേറ്റർ നവാസ് ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാഹുൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനൂപ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ അജിത്ത് ബാബു നേതൃത്വം നൽകി. ഏരിയാ കോർഡി നേറ്റർ അജിത്ത് ബാബു വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി പ്രദീപ് കുമാർ. കെ, വൈസ് പ്രസിഡന്റായി രാഹുൽ ഭൂതക്കുളം, സെക്രട്ടറി യായി വിഷ്ണു ഭൂതക്കുളം,ജോയിൻ സെക്രട്ടറി യായി അനൂപ് ചടയമംഗലം, ട്രഷററായി വിനീത് പരവൂർ എന്നിവരെ തെരഞ്ഞെടുത്തു. പ്രമോദ് വി. എം നേ കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ വിനു ക്രിസ്റ്റി വരണാധികാരിയായി നടന്ന തെരഞ്ഞെ ടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. സമ്മേളനത്തിൽ സീനിയർ മെമ്പർ ബി. അജികുമാർ പുതിയ ഭാരവാഹി കൾക്ക് ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി പ്രദീപ്‌ കുമാർ. കെ സ്വാഗത മാശംസിച്ച സമ്മേളനത്തിനു ഏരിയ പ്രസിഡന്റ് പ്രമോദ് വി എം നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ