ന്യൂഡൽഹി: അമേരിക്കയുടെ രഥം തെളിക്കാന്‍ ബൈഡനും കമലയും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രാഷ്ട്രത്തിന്റെ 46-ാം പ്രസിഡന്റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അത് ഉല്സവമാക്കുകയാണ് ലോകത്തെ വര്‍ണ വര്‍ഗ വ്യത്യാസ മില്ലാത്ത ജനാധിപത്യ സമൂഹം. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലാണ് പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്. അമേരിക്കയുടെ 231 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യന്‍ വംശജയുമാണ് കമലാ ഹാരിസ്. അമേരിക്ക യുടെ മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമ, ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിത കൂടിയാണ് കമല ഹാരിസ്. യു.സ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യന്‍ വംശജ എന്ന നിലയില്‍ ഇന്ത്യക്കാരുടെ അഭിമാനവും ആകാശ ത്തോളമുയരുന്ന വേള. ട്രംപിന്റെ നയങ്ങളില്‍ നിന്ന് പിന്മാറാനും കുടിയേറ്റം, പരിസ്ഥിതി, കൊറോണ വൈറസ്, സമ്പദ് വ്യവസ്ഥ എന്നിവയുമായി പോരാടാനും പുതിയ വഴികള്‍ സ്ഥാപിക്കുന്നതിനായി ബൈഡന് 17 ഓര്‍ഡറുകളിലും നടപടികളിലും ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ബൈഡന് അധികാരത്തില്‍ വന്നതോടെ അമേരിക്കയ്ക്ക് സംഭവിക്കുന്നത് നിര്‍ണ്ണായക മാറ്റങ്ങളാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും, ലോകാ രോഗ്യ സംഘടനയിലേക്കും അമേരിക്കയെ പുനസ്ഥാപിക്കാനുള്ള ഉത്തരവുകളും അതിൽ പ്രധാനപ്പെട്ടതാണ് .ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുതിയ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്