മനാമ :മലയാളക്കരയുടെ പ്രിയ താരവും, മലയാള സിനിമാ വേദിയുടെ മുത്തച്ഛനുമായ ശ്രീ ഉണ്ണികൃഷണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികളും വനിതാ വിഭാഗം ഭാരവാഹികളും ദുഖവും അനുശോചനവും രേഖപ്പെടുത്തി.അനായാസമായ അഭിനയശൈലി കൊണ്ടും ലളിതമായ കഥാപാത്രങ്ങളുടെ സവിശേഷത കൊണ്ടും മലയാള മനസ്സുകളുടെ മുത്തച്ഛനാകാന്‍ ആദൃത്തെ ഒന്ന് രണ്ട് സിനിമകള്‍ കൊണ്ട് തന്നെ, ദേശാടനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ പറഞ്ഞു.ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍ ,സെക്രട്ടറി ജൃോതിഷ് പണിക്കര്‍ ,വനിതാ വിഭാഗം പ്രസിഡണ്ട് സിംല ജാസിം, സെക്രട്ടറി സന്ധൃാ രാജേഷ്, എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റേയും വനിതാ വിഭാഗത്തിന്‍റേയും കനത്ത ദു:ഖവും അനുശോചനവും അറിയിച്ചു.