കാലിഫോർണിയ: അഭ്യൂഹങ്ങൾക്ക് വിട. ഫേസ്ബുക്കിന്റെ പേരു മാറ്റില്ല. പകരം, ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരിൽ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഒൗദ്യോഗികമായി അഅറിയിച്ചത്ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കർബർഗ് വ്യക്തമാക്കി.അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന് നടന്ന ചർച്ചകളിൽ ഫേസ്ബുക്കിന്റെ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണ മുണ്ടായിരുന്നു. എന്നാൽ, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലല്ല,കമ്പനിയിലാണെന്ന് വ്യക്ത മാക്കിയിരിക്കുകയാണ് സുക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.