കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

പുണെ : വ്യാഴാഴ്ച ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദന കമ്പനിയാണിത്. ഇൻസ്റ്റി റ്റ്യൂട്ടിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തമെന്നും കോവിഷീൽഡ് വാക്സീൻ ഉൽപാദ നത്തെ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കട്ടിപ്പുക അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതു ചിത്രങ്ങളിൽ വ്യക്തമാണ്. അഗ്നിശമനസേനയുടെ 10 യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി. പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ