ബഹ്റൈൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി‌.ആർ.‌എഫ്.) ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു

  • 22
  •  
  •  
  •  
  •  
  •  
  •  
    22
    Shares

മനാമ:” ക്‌നോളഡ്ജ് ഇന്ത്യ” എന്ന ഈ റിപ്പബ്ലിക് ദിന പ്രത്യേക ക്വിസ് ഇന്ത്യൻ സംസ്കാരം, പൈതൃകം, ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും .ക്വിസിന്റെ പ്രാഥമിക റൌണ്ട് 2021 ജനുവരി 23 ന് രാത്രി 7.30 ന് ആരംഭിക്കും, അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ 2021 ജനുവരി 25 ന് രാത്രി 7.30 ന് ആരംഭിക്കുന്ന അവസാന റൗണ്ടിലേക്ക് പോകുകയും ചെയ്യും.ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലനും അജയ് നായരും ഓൺലൈനിൽ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നടത്തും – സൂം, കഹൂട്ട്. ഇവ രണ്ടും പങ്കെടുക്കുന്ന ടീമുകൾ ഡൌൺലോഡ് ചെയ്യണം.ഒരു ടീമിലെ എല്ലാ അംഗങ്ങളും ഒരൊറ്റ സ്ഥലത്ത് നിന്ന് പങ്കെടുക്കുകയും ഒരു ടീം നാമം ഉപയോഗിച്ച് പങ്കെടുക്കുകയും വേണം. ടീമിൽ കുറഞ്ഞത് ഒരു അംഗവും പരമാവധി മൂന്ന് അംഗങ്ങളും ഉൾപ്പെടാം .വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ക്വിസിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അറിയുന്നതിനും 36939596 അല്ലെങ്കിൽ 39648304 എന്ന നമ്പറിൽ വിളിക്കുക

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ