പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – ബഹ്റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷന്‍

  • 6
  •  
  •  
  •  
  •  
  •  
  •  
    6
    Shares

മനാമ : പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ. ജി. ബാബുരാജനെ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. നാല്‍പ്പതു വര്‍ഷമായി ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന ബാബുരാജൻ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും തുടര്‍ന്നും സാമൂ ഹിക പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ പ്രവാസി ഭാരതീയ പുരസ്കാരം ഊര്‍ജ്ജമാകട്ടെയെന്നും കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആശംസിച്ചു. ബാബുരാജന് പ്രസിഡെന്‍റ് നിസാര്‍ കൊല്ലം , ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കയും പ്രശസ്തി ഫലകവും നല്കി ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ആദരവ് അറിയിച്ചു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ