തിരുവനന്തപുരം: രണ്ടാം ഘട്ട കൊറോണ വാക്സിൻ (Corona Vaccine) കുത്തിവയ്പ്പിന്റെ ഡ്രൈ റൺ നാളെ നടക്കും.അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.സംസ്ഥാനത്തെ മൊത്തം ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്.
ജില്ല യിലെ മെഡിക്കല്‍ കോളേജ്,ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര-ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.നാളെ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ (Dry Run). ഡ്രൈ റണ്ണിൽ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്.എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്. ഡ്രൈ റണിന്റെ ആദ്യഘട്ടം ജനുവരി രണ്ടിന് 4 ജില്ലകളിലെ 6 ആരോഗ്യ കേന്ദ്രങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ എല്ലാ ജില്ലകളി ലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്ന് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. വാക്‌സിന്‍ എപ്പോൾ എത്തിയാലും കേരളം കൊറോണ വാക്‌സിനേഷന് സജ്ജമാണ്. ഇതുവരെ വാക്സിനേഷനായി 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ ഇപ്പോൾ പുരോഗമി ക്കുന്നുണ്ട്.1800 വാസ്‌കിന്‍ കാരിയറുകൾ, 20 ലാര്‍ജ് ഐഎല്‍ആര്‍, 50 വലിയ കോള്‍ഡ് ബോക്‌സുകൾ, കോള്‍ഡ് ബോക്‌സ് ചെറുത് 50 എണ്ണം, 12,000 ഐസ് പായ്ക്ക് കൂടാതെ ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ എന്നിവയൊക്കെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.ഇവയൊക്കെ ജില്ലാ അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുന്നു.