കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സുധീർ തിരുനിലത്തിനെ ആദരിച്ചു

  •  
  •  
  •  
  •  
  •  
  •  
  •  

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ .സുധീർ തിരുനിലത്തിന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം(KPF) മെമെൻ്റോ നൽകി ആദരിച്ചു.ഓറ ആർട്സിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ശ്രീ.ദാമു കോറോത്ത് പൊന്നാടയണിയിച്ചും, സെക്രട്ടറി ജ്യോതിഷ്പണിക്കർ മെമെൻ്റോ നൽകിയും സുധീർ തിരു നിലത്തിനെ ആദരിച്ചു. നിലവിൽ വേൾഡ് എൻ ആർ ഐ കൗൺസിൽ ഡയറക്ടർ ആയ അദ്ദേഹത്തിന് പുതിയ പദവിയിലൂടെ പ്രവാസികളുടെ ക്ഷേമത്തിനായ് കൂടുതൽ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയട്ടെ പ്രസിഡണ്ട് ഗോപാലൻ വി.സി ആശംസിച്ചു.കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും തൻ്റെ സാന്നിധ്യവും സഹായവുമുണ്ടാകുമെന്ന് നന്ദി പ്രസംഗത്തിൽ ശ്രീ.സുധീർ തിരുനിലത്ത് അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ