കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ദാമു കോറോത്തിന് യാത്രയയപ്പ് നൽകി

  •  
  •  
  •  
  •  
  •  
  •  
  •  


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ് )2021- 2022 വർഷത്തെ കമ്മറ്റിയുടെ ആദ്യ എക്സിക്യുട്ടീവ് മീറ്റിംഗിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബഹ്റൈനിലെ നാടക, ചമയ കലാകാരൻ ദാമു കോറോത്തിന്, 40 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വേളയിൽ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ‘ഓറ’ആർട്ട്സിൽ ചേർന്ന എക്സിക്യുട്ടീവ് മീറ്റിംഗിൽ നിലവിലെ പ്രസിഡണ്ട് ഗോപാലൻ.വി.സി, ദാമു കോറോത്തിനെ പൊന്നാടയണിയിച്ചു. നിയുക്ത പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉപഹാരം സമർപ്പിച്ചു.തുടർന്ന് നിലവിലെ കമ്മറ്റി സെക്രട്ടറി ജ്യോതിഷ്പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്മറ്റിക്ക് ചുമതലകൾ കൈമാറി. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ്.വി കെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പുതിയ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്താനും, ശശി അക്കരാൽ, ഹരീഷ്.പി.കെ, സവിനേഷ്, സുധി, രജീഷ്.സി.കെ, സുജിത്ത് എന്നിവരെ ഉർപെടുത്തി കൊണ്ട് ഓർഗനൈസിംഗ് വിംഗും രൂപീകരിച്ചു. വൈസ്.പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ നന്ദി പറഞ്ഞ യോഗത്തിൽ ഇരുപത്തഞ്ചോളം എക്സിക്യുട്ടീവ് മെമ്പർമാർ പങ്കെടുത്തു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ