കുവൈറ്റ്: ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ചികിത്സാ സഹായഫണ്ട് മുണ്ടേരി കുടുക്കിമൊട്ടയിലെ ശ്രീമതി ഷീബപുരുഷോത്തമന് 64000രൂപ കൈമാറി. ശ്രീമാൻ മമ്പറം ദിവാകരൻ ആണ് തുക കൈമാറിയത്. ഒഐസിസി പ്രവർത്തകരായ സുധീർ മൊട്ടമ്മൽ,സുജിത് കായലോഡ് എന്നിവർ സന്നിഹിതരായിരുന്നു ഇതിനു പുറമെ പ്രാദേശിക നേതാക്കളായ മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ ടി, ലക്ഷ്മണൻ ടി.കെ, പ്രകാശൻ എന്നിവരും സന്നിഹിതരായിരുന്നു. ഷീബയുടെ കുടുംബം ഒഐസിസി പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി.