ഗൾഫ് മലയാളി ഫെഡറേഷൻ – കോവിഡ് കാലത്തെ സൗദി എയർലൈൻസ് ചാർട്ടർ വിമാന സർവീസിന് ആദരവ്.

  • 9
  •  
  •  
  •  
  •  
  •  
  •  
    9
    Shares


റിയാദ്: കോവിഡ് കാലത്തെ നൂറ്റി ഒന്നാമത് ചാർട്ടർ വിമാന സർവീസിന് ദാദാബായ് ട്രാവൽസ് മാനേജ്മെന്റ് ഇൻസ്റ്റാഫിനെ GMG ആദരിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ ഗൾഫ് കോഡിനേറ്ററും, ജീവകാരുണ്യ പ്രവർത്തകനുമായ റാഫി പാങ്ങോടാണ്, ആദരവ് നൽകിയത്. നാഷണൽ കമ്മറ്റി ഭാരവാഹിയായ വിപിൻ, എല്ലാവർക്കും ആശംസകൾ നേർന്നു .ദാദാഭായി മാനേജ്മെന്റ് സ്റ്റാഫുകൾ. ദേവാനന്ദ്, നിഖിൽ, അശ്വിൻ,ഉബൈദ്.ഷിബിൻ, ഹാരിസ്, സാബത്ത്, സുബൈർ,നിജാം, തുടങ്ങിയവർക്കാണ് ആദരവ് നൽകിയത് കോവിഡ് കാലത്ത് കൃത്യനിഷ്ഠയോടു കൂടി ഇന്ത്യൻ ഗവൺമെന്റ് നിയമമനുസരിച്ച് നാട്ടിലേക്ക് തൊഴിൽ നഷ്ടപ്പെട്ടു പോകാൻ വരുന്നവർക്കും ദീർഘാവധിയിൽ നാട്ടിൽ പോകാൻ എഴുതുന്നവർക്കും ചാർട്ടർ വിമാനം വലിയ അനുഗ്രഹമായിരുന്നു എന്ന് റാഫി പാങ്ങോട് പറഞ്ഞു തുടർന്നും ചാർട്ടർ വിമാന സർവീസിന് എല്ലാവിധ പിന്തുണയും ഗൾഫ് മലയാളി ഫെഡറേഷൻ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയിച്ചു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ