വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

  •  
  •  
  •  
  •  
  •  
  •  
  •  

കണ്ണൂർ: പാനൂരിൽവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരന് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.മുഖത്തും കണ്ണിലും പരിക്കേറ്റ കുഞ്ഞ് മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാനൂർ സ്വദേശി നസീറിന്റെ മകനാണ് പരിക്കേറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നര യോടെയാണ് സംഭവം. മൂന്ന് ദിവസമായി കുഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ മൂന്ന് പല്ലും നഷ്ടമായിട്ടുണ്ട്. രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ