കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ

  •  
  •  
  •  
  •  
  •  
  •  
  •  

ന്യൂഡൽഹി: കോവി‌ഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. ഏതൊക്കെ ഇളവുകൾ നൽകണമെന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കല്യാണം, ഉത്സവം എന്നിവയ്ക്കുള്ള ആൾക്കൂട്ട നിയന്ത്രണം ഒഴിവാക്കി. സിനിമ തിയേറ്ററുകൾ, മാളുകൾ എന്നിവയും പൂർണമായും പ്രവർത്തിപ്പിക്കാം. ഇവയ്ക്കും ഇനി മുതൽ നിയന്ത്രണങ്ങൾ ബാധകമല്ല.അന്തർ സംസ്ഥാന യാത്രകൾക്ക് ഇനി ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ല. എന്നാൽ, പ്രാദേശിക സ്ഥി​ഗതികൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാന ങ്ങളെടുക്കാമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും കണക്കിലെടുത്ത് വേണം ഇളവുകൾ അനുവദിക്കാൻ. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. മാസ്ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശം മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കാനാണ് നിർദേശമെന്ന് കേന്ദ്രം വ്യക്തമാക്കി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ