റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം, എണ്ണവില 300 ഡോളർ കടക്കുമെന്ന് മുന്നറിയിപ്പ്

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

മോസ്കോ: റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 300 ഡോളർ കടക്കുമെന്ന് മുന്നറിയിപ്പ്. റഷ്യ-ജർമ്മനി വാതക പൈപ്പ്ലൈൻ അടച്ചാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യൻ ഉപ​പ്രധാനമന്ത്രി അലക്സാണ്ടർ നോവാക് പറഞ്ഞു.
രാജ്യാന്തര വിപണിയിൽ എണ്ണവില 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി യതിന് പിന്നാലെയാണ് റഷ്യൻ മന്ത്രിയുടെ പ്രതികരണം.ഇതിനിടയിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചു. യുക്രെയ്ൻ അധിനിവേശത്തിന് പ്രതികാരമായി റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചത്. റഷ്യയിൽനിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. റഷ്യൻ എണ്ണക്ക് ബദൽ കണ്ടെത്താൻ യുറോപ്പിന് ഒരു വർഷത്തിലേറെ സമയം വേണ്ടി വരും. പിന്നീട് യുറോപ്യൻ രാജ്യങ്ങൾക്ക് ഉയർന്ന വിലക്ക് എണ്ണ വാങ്ങേണ്ട സാഹചര്യമുണ്ടാവും. ഇതിനെക്കുറിച്ച് യുറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു.റഷ്യയിൽ നിന്നുള്ള വാതക വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയ ജർമ്മനിയുടെ തീരുമാനത്തേയും അവർ വിമർശിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ