ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് -എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ അഖിലേഷ് യാദവ്

  •  
  •  
  •  
  •  
  •  
  •  
  •  

ലക്നൗ:ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ്‍വാദി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബി.ജെ.പി വിജയിക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളിലും വന്നിട്ടുള്ളത്. എക്സിറ്റ് ​പോളുകൾ വോട്ടിങ് യന്ത്രങ്ങൾ മോഷ്ടി ക്കുന്നതിനുള്ള മറ മാത്രമാണെന്നും ആരാണ് എക്സിറ്റ് പോളുകൾക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഉത്തർപ്രദേശിലെ വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമാജ്‌വാദി പാർട്ടി പുറത്തുവിട്ടിരുന്നു.എക്‌സിറ്റ് പോളുകൾ യു.പിയിൽ ബി.ജെ.പി വിജയം പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സർവേകൾ ഇ.വി.എം മോഷണത്തിനുള്ള മറ മാത്രമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചത്.യാതൊരു സുരക്ഷയുമില്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് ഇ.വി.എമ്മുകൾ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ