ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

  •  
  •  
  •  
  •  
  •  
  •  
  •  

കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന സെക്രെട്ടറിയേറ്റും, വർക്കിങ് കമ്മിറ്റിയും പിരിച്ച് വിട്ടു. സംസ്ഥാന നേതൃത്വ ത്തിന് പകരം ചുമതല നിലവിൽ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി. പാർട്ടിയിൽ ചേരിപോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പാർട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.
അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ്. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍റെ സാന്നിധ്യത്തിൽ ഓൺലൈനായി യോഗം ചേർന്നത്. പാർട്ടി പ്രവർത്തകർ തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിച്ചിരുന്നുവെന്നും മധ്യസ്ഥതയിലൂടെ രമ്യതയിലെത്തിയിട്ടും പാർട്ടിക്ക് ഉള്ളിലെ ചേരിപ്പോര് നിലനിൽക്കു ന്നതാണ് ഈ തീരുമാനത്തിലെത്താൻ കാരണം.
പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതെന്ന് ഐഎന്‍എല്‍ അറിയിച്ചു. നിലവിൽ മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ചെയർമാനായ ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കാണ് ചുമതല.
അതേസമയം നടപടി അംഗീകരിക്കാൻ ആകില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ് പറഞ്ഞു.ഈ പിരിച്ചുവിടൽ ഗൂഡാലോചനയാണെന്നും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ നേതൃത്വ ത്തിലുള്ള ഒരു വിഭാഗത്തിന്റെ തിരക്കഥയാണ് അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ തീരുമാനം അംഗീകരിക്കാൻ ആകില്ലെന്നാണ് അബ്ദുല്‍വഹാബ് പറയുന്നത്.ദേശീയ നിര്‍വാഹക സമിതിക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ച്വിടാൻ അധികാര മില്ലെന്നാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ് പറയുന്നത്. ഉടൻ തന്നെ ഇതിൽ ഒരു തീരുമാനമുണ്ടാകാൻ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കു മെന്നാണ് അദ്ദേഹം പറയുന്നത്. ഇത് മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ