പത്മശ്രീയിൽ മലയാളി തിളക്കം; നാല് പേർക്ക് പുരസ്‌കാരം

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ നാല് മലയാളികൾക്കാണ് പത്മശ്രീ ലഭിച്ചത്. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹിക പ്രവർത്തനം), ശങ്കര നാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.
വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അർഹ നാക്കിയത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ