ജനീവ: വീണ്ടും ലോകാരോഗ്യ സംഘടന മേധാവിയാകാൻ (ഡബ്ല്യു.എച്ച്.ഒ) ടെഡ്രോസ് അദാനോം ഗബ്രിയേസൂസ്. മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചി രിക്കയാണ് ഗബ്രിയേസൂസ്.കഴിഞ്ഞ ദിവസം ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങൾക്കിടയിൽ നടന്ന രഹസ്യ വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ നാമനിർദേശം അംഗീകരിച്ചിരുന്നു.കോവിഡ് മഹാമാരി നിയന്ത്രണത്തിലാക്കാൻ ഇത്യോപ്യൻ മുൻമന്ത്രിയും മലേറിയ വിദഗ്ധനുമായ ഗബ്രിയേസൂസ് നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു.ഈ പദവിയി ലെത്തുന്ന ആദ്യ ആഫ്രിക്കൻ നേതാവാണിദ്ദേഹം.