അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദ നെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക്​ നൽകണമെന്ന്​ കോടതി ഉത്തരവ്​. സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശമാണ്​ കേസിന് ആസ്പദമായ സംഭവം.ഇതിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിലാണ്​ 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ​ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഉത്തരവായത്​.റിപ്പോർട്ടർ ചാനലിൽ 2013 ജൂലൈ ആറിന് നൽകിയ അഭിമുഖത്തിലാണ് വി.എസ്. ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സോളാർ തട്ടിപ്പ് നടത്തുന്നെന്നായിരുന്നു വി.എസിന്‍റെ ആരോപണം. ഇത്​ ചോദ്യം ചെയ്താണ്​ ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്​. 2019 സെപ്റ്റംബർ 24 ന് ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി. താൻ അഴിമതി ക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ വി.എസിന്‍റെ ആരോപണങ്ങൾ ഇടയാക്കിയതായി മൊഴിയിൽ പറഞ്ഞു. കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ മൂന്നു​പേരെ കോടതി വിസ്‌തരിച്ചു.നഷ്ടപരിഹാര തുകയോടൊപ്പം ആറു​ ശതമാനം ബാങ്ക് പലിശയും എതിർകക്ഷിയായ വി.എസ് നൽകണം. വിധിക്കെതിരെ ഉടൻ അപ്പീൽ സമർപ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകൻ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ