ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാലികൾക്കും റോഡ്‌ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം 2022 ജനുവരി 31 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ്‌ഷോകളും റാലികളും നടത്തുന്നത് സംബന്ധിച്ച് അവ ലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്താം. പരാമവധി അഞ്ഞൂറ് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 31ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ ഇളവുകൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.