വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ന്യൂഡൽഹി: വിദേശത്തുനിന്നു നാട്ടിലെത്തു ന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയ മുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം നൽകിയിട്ടും
പ്രവാസികൾക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഇന്ന്ഹർജി സമർപ്പിച്ചത്. പുതിയ നിബന്ധനയ നുസരിച്ച് ചുരുങ്ങിയ ദിവസത്തേക്ക് അവധി ക്കെത്തുന്നവരാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് നാട്ടിൽ വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർ സുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാ ത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന(14 & 21) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശ ത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധന കളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇന്ത്യയിലുള്ള പൗരന്മാരെ പ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവർക്കെതിരെ യുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണ്.വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ